ADVERTISEMENT

സഹോദരി ഇഷാനി കൃഷ്ണയ്ക്ക് പിറന്നാളാശംസകൾ നേർന്ന് ഹൻസിക.

‘എന്റെ ഒഡേറ്റെ, ഉറ്റ സുഹൃത്ത്, ഏറ്റവും വലിയ ശത്രു, എന്റെ വൈബ് പങ്കാളിക്ക് ജന്മദിനാശംസകൾ! ബിത്തു, ഇന്ന് നിനക്ക് 25 വയസ്സ് തികഞ്ഞു!! പക്ഷേ ഇപ്പോഴും നീ ഒരു കുഞ്ഞാണ്. ഹൻസു നിന്നെ വളരെയധികം സ്നേഹിക്കുന്നു!! ഇന്നത്തെ പിറന്നാൾ ആഘോഷത്തിനായി കൂടുതൽ രസകരമായ കണ്ടന്‍റ് ഉടൻ തയ്യാറാക്കാം’ എന്നാണ് ഇഷാനിക്കൊപ്പം കുഞ്ഞുനാൾ മുതലുള്ള ചിത്രങ്ങൾ‌ പങ്കുവച്ച് ഹൻസിക കുറിച്ചത്.

ADVERTISEMENT

അഹാന കൃഷ്ണയും ഇഷാനിക്ക് ആശംസകൾ നേർന്നു. ഇഷാനിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് അഹാനയുടെ ആശംസ.

നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി.

ADVERTISEMENT

ജയറാമും മകൻ കാളിദാസും ഒന്നിച്ചഭിനയിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിൽ ഇഷാനിയാണ് നായിക.

ADVERTISEMENT
ADVERTISEMENT