‘ഒരു കാലത്തു ഓസിയുടെ വാലായിരുന്നു...പിന്നീട് ഓസി അവളുടെ വാലായി മാറി...’: ഇഷാനിക്ക് ആശംസകളുമായി കൃഷ്ണകുമാർ
Mail This Article
മകൾ ഇഷാനി കൃഷ്ണയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ കൃഷ്ണകുമാർ.
‘സത്യം മാത്രം പറയുന്നവൾ, വാശിക്കാരി, വിശ്വസ്ഥ. ഒരു കാലത്തു ഓസിയുടെ വാലായിരുന്നു.. പിന്നീട് ഓസി അവളുടെ വാലായി മാറി..വർഷങ്ങൾ പെട്ടെന്ന് കടന്നു പോയി. കുഞ്ഞായിരുന്നപ്പോൾ അവളെ ഞങ്ങൾ വട്ടിളക്കുമായിരുന്നു. പെട്ടെന്ന് മൂഡ് മാറും. ബഹളമുണ്ടാക്കും. അതിനും ഒരു സൗന്ദര്യമുണ്ടായിരുന്നു. ആ സുന്ദരിയായ വാശിക്കാരി ഇഷാനിക്ക് ഇന്നലെ 25 വയസ്സ്.. ഓർക്കാൻ സുഖമുള്ള 25 വർഷങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ഇഷാനിക്ക് നന്ദി... ലവ് യു ഇഷാനി’.– ഇഷാനിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ കുറിച്ചു.
നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനി ‘വൺ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജയറാമും മകൻ കാളിദാസും ഒന്നിച്ചഭിനയിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിൽ ഇഷാനിയാണ് നായിക. ജി.പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.