Friday 12 August 2022 11:59 AM IST : By സ്വന്തം ലേഖകൻ

സുഹൃത്തിനൊപ്പം തായ്‍ലൻഡിൽ: അവധിക്കാലം അടിച്ചുപൊളിച്ച് ദിയ കൃഷ്ണ

diya-thailand

സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റിയ പ്രിയതാരമാണ് ദിയ കൃഷ്ണ. ഇൻഫ്ലൂവൻസർ എന്ന നിലയിലും സോഷ്യൽ മീഡിയ താരം എന്ന നിലയിലും ഒത്തിരിപ്പേർ ഹൃദയത്തിലേറ്റിയ താരം. നടന്‍ കൃഷ്ണകുമാറിന്‍റെ രണ്ടാമത്തെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ തന്റെ ജീവിതത്തിലെ നല്ല വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഈ തിരക്കുകള്‍ക്കിടയില്‍ നിന്നെല്ലാം മാറി തായ്‌ലൻഡിലെ ജെയിംസ് ബോണ്ട്‌ ദ്വീപില്‍ വെക്കേഷനിലാണ് ദിയ. സുഹൃത്തുക്കൾ ഒത്തൊരുമിച്ച യാത്രയാണ്.

ഇക്കുറി സുഹ‍ൃത്തിനൊപ്പമാണ് തായ്‍‍ലൻഡിലേക്ക് എത്തിയിരിക്കുന്നത് മനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ദിയയും ആൺസുഹൃത്തും ഒരുമിച്ച് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഹൈലൈറ്റ്. നിരവധിപ്പേർ കമന്റുകളും ചെയ്തിട്ടുണ്ട്. കൂടാതെ പങ്കുവച്ച ചിത്രങ്ങളോടൊപ്പം തായ്‍‍ലൻഡിലേക്ക് സ്വാഗതം എന്നും കുറിച്ചിട്ടുണ്ട്.

അഹാനയെ പോലെ ദിയയും യാത്രാപ്രേമിയാണ്. മണാലി, മൂന്നാർ,ദുബായ് തുടങ്ങി മനോഹരമായ നിരവധി ഇടത്തേയ്ക്ക് യാത്ര പോയ ചിത്രങ്ങളും വിഡിയോയും ഇൻസ്റ്റഗ്രാമിലുണ്ട്. 

‘ഓസി’ എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ദിയ, അഭിനയം, ഡാൻസ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച് കഴിഞ്ഞു. കൂടാതെ സ്വന്തമായി വസ്ത്രാഭരണ ബിസിനസ്സും ദിയ നടത്തുന്നുണ്ട്.

സഹോദരിമാർ ഒരുമിച്ചും സുഹൃത്തുക്കൾ മാത്രമായുമൊക്കെ യാത്ര ചെയ്യാറുണ്ട് ദിയ. കഴിഞ്ഞിടയ്ക്ക് അഹാനയോടൊപ്പം മാലദ്വീപ് യാത്രയും നടത്തിയിരുന്നു.