Saturday 12 March 2022 11:44 AM IST : By സ്വന്തം ലേഖകൻ

പൊന്നേ...നിന്നെ കാണാൻ കൊതിയാകുന്നു...: വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് ആതിര മാധവ്

athira

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ആതിര മാധവ്. കുടുംബവിളക്ക് എന്ന പരമ്പരയിലെ അനന്യ എന്ന ആതിരയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായി.

ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ആതിരയും ഭർത്താവ് രാജീവ് മേനോനും. ഇപ്പോഴിതാ, തന്റെ വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും ആതിര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ.

രണ്ട് വര്‍ഷം മുമ്പായിരുന്നു ആതിരയുടെ വിവാഹം. എന്‍ജിനീയറാണ് ആതിര. അതേ മേഖലയിലാണ് രാജീവ് മേനോനും.