Tuesday 30 April 2024 02:35 PM IST : By സ്വന്തം ലേഖകൻ

‘എല്ലാ ഗോപിക അനില്‍ ആരാധകര്‍ക്കും ഉള്ള ഒരു സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണിത്’: രസകരമായ വിഡിയോ പങ്കുവച്ച് ഗോവിന്ദ് പദ്മസൂര്യ

gp

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരദമ്പതികളാണ് ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും. ഇപ്പോഴിതാ, ഗോപികയുടെ പിറന്നാൾ ദിനത്തിൽ തങ്ങൾ ഒന്നിച്ചുള്ള രസകരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഗോവിന്ദ് പദ്മസൂര്യ.

‘എല്ലാ ഗോപിക അനില്‍ ആരാധകര്‍ക്കും ഉള്ള ഒരു സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണിത്. നിങ്ങളുടെ ഗോപിക ചേച്ചി വളരെ ശാന്തയും, സംയമനം പാലിക്കുകയും ചെയ്യുന്ന, പക്വതയും ഗൗരവുമുള്ള വ്യക്തിയാണ് എന്ന് നിങ്ങളെ എല്ലാവരെയും ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം’ എന്നാണ് വിഡിയോയ്ക്കൊപ്പം ജി.പി കുറിച്ചത്.

മറ്റ് രണ്ട് പോസ്റ്റുകളില്‍, ഗോപികയ്ക്ക് ഗോവിന്ദ് പദ്മസൂര്യ മനോഹരമായ പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നുണ്ട്.

‘മറ്റൊരു വീക്ഷണത്തില്‍ എനിക്ക് ജീവിതത്തെ കാണിച്ചു തന്നതിന് നിന്നെ ഞാൻ ആലിംഗനം ചെയ്യുകയാണ്. നിന്റെ തമാശകള്‍ക്കും വഴക്കുകള്‍ക്കും പരിചരണത്തിനും സന്തോഷത്തിനും എല്ലാം പ്രത്യേക നന്ദി. എന്റെ സന്തോഷമുള്ള ജീവിതം കൂടുതല്‍ സന്തോഷമാക്കി മാറ്റിയതിന് കൂടുതല്‍ ഇറുക്കിപ്പിടിച്ച ആലിംഗനം ചെയ്യുകയാണ്’ എന്നാണ് ഗോവിന്ദ് പദ്മസൂര്യ കുറിച്ചത്.

‘ഞാന്‍ എപ്പോഴും എന്റെ തിരക്കുകളില്‍ മുഴുകിയിരിക്കുകയാണെന്ന് തോന്നാം, എന്നാല്‍ എന്റെ ഒരു കൈ എപ്പോഴും നിനക്കൊപ്പമുണ്ട്’ എന്നാണ് മറ്റൊരു മനോഹര ചിത്രത്തിനൊപ്പം ജിപി കുറിച്ചത്.