Tuesday 25 March 2025 03:07 PM IST : By സ്വന്തം ലേഖകൻ

‘പാർവതിയും അരുണും വിവാഹമോചിതരാകാൻ കാരണം ഞാനല്ല, ഞങ്ങളിപ്പോൾ റിലേഷൻഷിപ്പിലാണ്’: തുറന്നു പറഞ്ഞ് സായി ലക്ഷ്മി

sai1

നടി പാർവതി വിജയ്‍യും അരുണും വിവാഹമോചിതരാകാൻ കാരണം താനല്ലെന്നും ആരുടെയും കുടുംബം തകർത്ത് സന്തോഷം കണ്ടെത്തേണ്ട ആവശ്യം തനിക്കില്ലെന്നും നടി സായി ലക്ഷ്മി. പാർവതിയുമായി വേർപിരിഞ്ഞു നിൽക്കുന്ന സമയത്താണ് അരുണിനെ പരിചയപ്പെടുന്നതെന്നും തങ്ങളിപ്പോൾ റിലേഷൻഷിപ്പിലാണെന്നും സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ‌ താരം പറയുന്നു.

അവരുടെ ഡിവോഴ്‌സിന് കാരണം ഞാനല്ല. അത് അവരുടെ കുടുംബ പ്രശ്നം. അവരുടെ പേഴ്‌സനല്‍ കാര്യമാണ്. അതൊന്നും പറയണ്ട കാര്യം എനിക്കില്ല. ഒരു കുടുംബം തകര്‍ത്ത് അതിനകത്ത് കയറി സന്തോഷം കണ്ടെത്തേണ്ട കാര്യം എനിക്കില്ല. ഒരു ഫാമിലി സെപ്പറേറ്റഡാവുമ്പോഴുള്ള വിഷമം ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. എന്റെ പപ്പയും മമ്മയും ഡിവോഴ്‌സ്ഡാണ്. ഞാന്‍ ഒന്നില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്.ഞാന്‍ അനുഭവിച്ച വേദനയും അമ്മയും പപ്പയും അനുഭവിച്ച വേദനയുമെല്ലാം എത്രത്തോളമാണെന്ന് എനിക്ക് നന്നായി അറിയാം. അതെല്ലാം അറിഞ്ഞുവച്ച് മറ്റൊരാളെ അതിനകത്ത് കൊണ്ട് തള്ളിയിടാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കില്ല. അദ്ദേഹത്തെ പരിചയപ്പെടുന്ന സമയത്ത് പുള്ളി മാനസികമായും തകർന്ന അവസ്ഥയിലായിരുന്നു. ഒരു സുഹൃത്തെന്ന നിലയിൽ എന്താണ് കാര്യമെന്ന് തുറന്നു പറയാൻ പറ്റുമോ എന്നു ചോദിച്ചു. അങ്ങനെയാണ് കൂടുതൽ പരിചയമാകുന്നത്. ആ സമയത്ത് ഞങ്ങൾ തമ്മിലൊരു റിലേഷൻഷിപ്പും ഉണ്ടായിരുന്നില്ല. ഞാനല്ല അവരുടെ ഡിവോഴ്‌സിന് കാരണമെന്നും സായി ലക്ഷ്മി തുറന്നു പറയുന്നു.

പാര്‍വതി വിജയ് തന്റെ വിവാഹമോചന വാർത്ത കഴിഞ്ഞ ദിവസമാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. നടി മൃദുല വിജയ്‌യുടെ സഹോദരിയാണ് പാര്‍വതി.