‘അവതാരകരുടെ വേതനം വിപ്ലവകരമായി കൂട്ടിയ അൺസങ്ങ് ട്രേഡ് യൂണിയൻ നേതാവ്’: രാജ് കലേഷിന്റെ പോസ്റ്റ് വൈറൽ

Mail This Article
×
പ്രശസ്ത അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനൊപ്പമുള്ള തന്റെ സെൽഫി പങ്കുവച്ച് അവതാരകൻ രാജ് കലേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ചർച്ചയാകുന്നു.
‘അവതാരകരുടെ ‘നച്ചാപ്പിക്ക’വേതനം വിപ്ലവകരമായി കുട്ടുകയും മാന്യമായൊരു സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത നമ്മുടെ അൺസങ്ങ് ട്രേഡ് യൂണിയൻ നേതാവ്!’ എന്നാണ് കലേഷ് രസകരമായി കുറിച്ചത്.
ഡയാന ഹമീദ്, ശ്രീലക്ഷ്മി ശ്രീകുമാർ, ആർജെ മാത്തുക്കുട്ടി, ധന്യ വര്‍മ തുടങ്ങിയ പ്രമുഖ അവതാരകരും പോസ്റ്റിന് കമന്റുമായി എത്തി. പോസ്റ്റ് ഇതിനകം ചർച്ചയാണ്.