ADVERTISEMENT

രോഗകാലത്തിന്റെ ആശങ്കകളും കാത്തിരിപ്പുകളും താണ്ടി മലയാളത്തിന്റെ മെഗാസ്റ്റാർ തിരികെയെത്തുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തിയ വാർത്ത ആവേശത്തോടെയാണ് സിനിമാ ലോകവും ആരാധകരും ഏറ്റെടുത്തത്. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരികളാണ് സോഷ്യൽ മീഡിയയെ അറിയിച്ചത്. തിരിച്ചു വരവിന്റെ സന്തോഷം ഏവരും മനസു തുറന്ന് പങ്കുവച്ചപ്പോൾ ഏവരുടെയും കണ്ണുടക്കിയത് ഒരാളുടെ പോസ്റ്റിലായിരുന്നു. മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള മോഹൻലാലിന്റെ പോസ്റ്റാണ് ഏറ്റവും വൈറലായത്. മമ്മൂട്ടിക്ക് സ്നേഹമുത്തം നൽകുന്ന മോഹൻലാലിന്റെ പോസ്റ്റ് ഞൊടിയിടയിൽ ട്രെൻഡായി.

തെന്നിന്ത്യയിലെ ഏറ്റവും വലിയ അവാർഡ് ഷോയായ വനിത ഫിലിം അവാർഡ്സിലാണ് ആ ഹൃദ്യ നിമിഷം പിറവിയെടുത്തത്. ഇരുവരുടെയും സ്നേഹനിമിഷങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കാറുള്ള പ്രേക്ഷകർ വനിത ഫിലിം അവാർഡ് വേദിയിലെ ചക്കരമുത്തവും മനസു തുറന്ന് ഏറ്റെടുക്കുകയായിരുന്നു.

ADVERTISEMENT

മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് വേദിയിലെത്തിയപ്പോഴായിരുന്നു ആ നിമിഷം പിറവിയെടുത്തത്. സംവിധായകൻ ജോഷിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകാനെത്തിയതായിരുന്നു ബിഗ് എംസ്. വേദിയിലെ ചിരി നിമിഷങ്ങൾക്കിടെ നമ്പർ 20 മദ്രാസ് മെയിലിലെ മോഹൻലാലിന്റെ ടോണി കുരിശിങ്കൽ മമ്മൂട്ടിക്ക് മുത്തം നൽകുന്ന ദൃശ്യങ്ങൾ വിഡിയോ വാളിൽ പ്ലേ ചെയ്യുകയായിരുന്നു. ആ പഴയ മുത്തത്തിന്റെ കടം വീട്ടലായിരുന്നു മമ്മൂട്ടി നടത്തിയത്. പിന്നാലെ മോഹൻലാലും തിരികെയൊരു മുത്തം നൽകി വനിത ഫിലിം അവാർഡ് വേദിയെ മനോഹരമായൊരു ഓർമയുടെ വേദിയാക്കി.

ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ... എന്ന് മോഹൻലാൽ ചോദിക്കുന്നത് വിഡിയോയിൽ കാണാം. തൊട്ടുപിന്നാലെ സദസിന്റെ ഹർഷാരവങ്ങൾക്കു നടുവിൽ ലാലുവിന്റെ സ്വന്തം ഇച്ചാക്കയ്ക്ക് ചക്കരയുമ്മ നൽകി. സംഭവം ഞൊടിയിട കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ADVERTISEMENT

വിഡിയോ കാണാം:

ADVERTISEMENT
ADVERTISEMENT