എട്ട് മാസത്തെ ഇടവേള കഴിഞ്ഞു... മെഗാസ്റ്റാർ കൊച്ചിയിൽ മടങ്ങിയെത്തി
Mail This Article
×
എട്ടുമാസത്തിനുശേഷം മമ്മൂട്ടി കൊച്ചിയിൽ മടങ്ങിയെത്തി. ചികിത്സാർഥം സിനിമയിൽ നിന്നു താൽക്കാലിക ഇടവേളയെടുത്തു ചെന്നൈയിലേക്കു പോയ താരം അടുത്തിടെയാണു വീണ്ടും അഭിനയരംഗത്തു സജീവമായത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ സിനിമയുടെ ഹൈദരാബാദ് ലൊക്കേഷനിലായിരുന്നു മെഗാസ്റ്റാറിന്റെ റീ എൻട്രി. ശേഷം അടുത്ത ഷെഡ്യൂളിനായി യുകെയിലേക്കും പോയി. രണ്ടാഴ്ച നീണ്ട യുകെ ഷെഡ്യൂളിനു ശേഷമാണ് മമ്മൂട്ടിയുടെ കേരളത്തിലേക്കുള്ള വരവ്.
അതേസമയം നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ‘കളങ്കാവൽ’ ആണ് മമ്മൂട്ടിയുടേതായി തിയറ്ററിലെത്തുന്ന പുതിയ ചിത്രം. നവംബർ 27നാണ് റിലീസ്.