‘പ്രിയപ്പെട്ടതെല്ലാം ഒരു ഫ്രെയ്മില്‍’: മനോഹരമായ കുടുംബഫോട്ടോ പങ്കുവച്ച് മോഹൻലാൽ
Mail This Article
×
മനോഹരമായ കുടുംബഫോട്ടോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ഭാര്യ സുചിത്ര, മക്കളായ പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രമാണ് ‘പ്രിയപ്പെട്ടതെല്ലാം ഒരു ഫ്രെയ്മില്‍’ എന്ന കുറിപ്പോടെ മോഹന്‍ലാല്‍ പങ്കുവച്ചത്. കൊച്ചയിലെ ഫ്‌ളാറ്റില്‍ നിന്നുളള ചിത്രമാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്.
അതേ സമയം വിസ്മയ മോഹന്‍ലാല്‍ നായികയാകുന്ന ആദ്യ ചിത്രം ‘തുടക്ക’ത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസമായിരുന്നു. ജൂഡ് ആന്തണി ജോസഫ് ആണ് സംവിധാനം. നിർമാണം – ആന്റണി പെരുമ്പാവൂർ.