‘വരുണിന്റെ ബോഡി കിട്ടിയാലും എന്റെ ഗോഗിൾസ് കിട്ടില്ല എന്നുറപ്പായപ്പോൾ തപ്പൽ നിർത്തി’: നവ്യയുടെ രസികൻ കുറിപ്പ്
Mail This Article
കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കൂളിങ് ഗ്ലാസ് നഷ്ടപ്പെട്ടതിനെക്കുറിച്ച് രസികൻ കുറിപ്പുമായി നടി നവ്യ നായർ. ‘ദൃശ്യ’ത്തിലെ വരുണിന്റെ ബോഡി കിട്ടിയാലും ഗ്ലാസ് കിട്ടില്ല എന്നുറപ്പായപ്പോൾ അന്വേഷണം നിർത്തിയെന്നാണ് തമാശരൂപേണ നവ്യ കുറിച്ചിട്ടുള്ളത്.
‘കണ്ണാടി കാണാതെ പോകുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപു ഞാൻ എടുത്ത pics...ഇനി ഇത് ഓർമകളിൽ മാത്രം...ചായ കുടിക്കുന്ന രണ്ടാമത്തെ ചിത്രത്തിൽ goggles എന്റെ പോക്കറ്റിൽ ഇരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം നിങ്ങൾ...
ഇത് പൊതുവെ ഞാൻ ടി ഷർട്ട് ഇന്റെ മുൻ ഭാഗത്താണ് വെക്കുന്നത്. എല്ലാവരേം പോലെ, പക്ഷേ പാന്‍റ്സ് ഇന്റെ side zib ഇൽ വെക്കുന്ന, അപ്പോ കിട്ടിയ ഐഡിയ മഹത്തരമാണ് എന്ന ചിന്തയിൽ, എന്റെ ബുദ്ധിയെ ഞാൻ തന്നെ പ്രശംസിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. വീഡിയോ ഇൽ കാണുന്ന ഫോക്കസ് ഷിഫ്റ്റ് വേഷംകെട്ടലും കഴിഞ്ഞാണ്, പുഴയിൽ മുഖം കഴുകാൻ പോയത്(ആ വീഡിയോ ഇൽ goggles ഇല്ല, സോ അതിനു മുൻപു സംഭവം നഷ്ടപ്പെട്ടിരിക്കുന്നു?)അതോടെ ഫോൺ ഇന്റെ ബാക് സൈഡ് ഉം പൊട്ടി , ഗോഗിൾസ് ഉം പോയി.
വരുണിന്റെ (ദൃശ്യം) ബോഡി കിട്ടിയാലും എന്റെ ഗോഗിൾസ് കിട്ടില്ല എന്നുറപ്പായപ്പോൾ തപ്പൽ നിർത്തി ..
അപ്പോഴാണ് ലക്ഷ്മിടെ കാൾ, കാലത്ത് വള്ളി പിടിക്കുന്നതിനെപ്പറ്റി ഉള്ള ഒരു പോസ്റ്റ് ഇട്ടിരുന്നു, അത് മറ്റൊരു വള്ളി ആയി എന്നും പറഞ്ഞ്...“വല്ലപ്പോഴും ആണ് ഇൻസ്റ്റാ ഇൽ കേറുന്നതെങ്കിലും ഓരോന്ന് ഒപ്പിക്കാൻ കഴിയുന്ന ആ മനസ്സുണ്ടല്ലോ’’ പറയുന്നതിൽ ചില സത്യങ്ങൾ പായസത്തിലെ മുന്തിരിപോലെ മൊഴച്ചു നിൽക്കുന്നതുകൊണ്ട്, നിശബ്ദയായിരുന്നു..
ഇപ്പോ ഒരു സുഖം തോന്നുന്നുണ്ട്...
ഇന്നത്തെ വള്ളിക്കഥകൾ ഇവിടെ അവസാനിക്കുന്നു... ആരെ ആണാവോ കണികണ്ടത്...’.– നവ്യ കുറിച്ചതിങ്ങനെ.