‘കാസ്റ്റിങ് കോളില്‍ വൈക്കം മുഹമ്മദ് ബഷീര്‍’; ദുല്‍ഖറെ കണ്ടെത്തിയ ശ്രീനാഥ് രാജേന്ദ്രന്‍ പുതുമുഖങ്ങളെ തേടുന്നു
Mail This Article
സെക്കഡ് ഷോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാനെ സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. ദുല്‍ഖറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്' സംവിധാനം ചെയ്തതും ശ്രീനാഥ് ആയിരുന്നു. മലയാളത്തിലെ കൊടും ക്രിമിനലായ സുകുമാരക്കുറുപ്പിന്റെ കഥ പറഞ്ഞ കുറുപ്പില്‍ നിന്നാണ് ഡി.ക്യു എന്ന പാന്‍ ഇന്ത്യന്‍ താരത്തിന്റെ പിറവി. ദുല്‍ഖറിനെ കണ്ടെത്തിയ അതേ ശ്രീനാഥ് വീണ്ടും പുതുമുഖങ്ങളെ തേടുന്നു.
ശ്രീനാഥിന്റെ പുതിയ സിനിമയുടെ കാസ്റ്റിങ് കോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. കാസ്റ്റിങ് കോളിനുമുണ്ട് പ്രത്യേകത. കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ജന്മം കൊണ്ടല്ലെങ്കിലും കര്‍മം കൊണ്ട് കോഴിക്കോടിനെ പ്രണയിച്ച വൈക്കം മുഹമ്മദ് ബഷീറാണ് പുതിയ നായികാ- നായകന്‍മാരെ തേടുന്ന കാര്യം പ്രഖ്യാപിക്കുന്നത്.
എഐ ടെക്നോളജിയിലൂടെ പുനരുജ്ജീവിച്ച ബഷീര്‍ കോഴിക്കോടിന്റെ സൗഹൃദവും പ്രണയവും രുചികളുമെല്ലാം പറഞ്ഞാണ് 18നും 25നും ഇടയ്ക്കു പ്രായമുള്ളവരെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. സെക്കന്‍ഡ് ഷോ സീക്വല്‍ എന്ന സൂചനയും കാസ്റ്റിങ് കോളിലുണ്ട്. സെക്കഡ് ഷോയില്‍ സണ്ണി വെയ്ന്‍ അവതരിപ്പിച്ച കുരുടി എന്ന കഥാപാത്രം തൊട്ടപ്പുറത്തെ കവലയില്‍ കാണും എന്ന കുറിപ്പോടെയാണ് കാസ്റ്റിങ് കോള്‍ അവസാനിക്കുന്നത്.