ADVERTISEMENT

ഭർത്താവ് അർജുന്റെ പിറന്നാൾ ദിനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി നടി ദുർഗ കൃഷ്ണ. ‘Our hearts are overflowing with love… it’s a girl!. Thank you everyone for your love, support & Prayers.!’ എന്ന കുറിപ്പോടെ താരം തന്നെയാണ് കുഞ്ഞ് ജനിച്ച സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

‘എന്റെ ജീവിതത്തിലെ സ്നേഹത്തിന് ജന്മദിനാശംസകൾ. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിലേക്ക് കാലെടുത്തുവയ്ക്കാൻ പോകുന്ന മനുഷ്യൻ. ഈ വർഷം നിങ്ങളുടെ ജന്മദിനത്തിന് കൂടുതൽ പ്രത്യേകതയുണ്ട്. നിങ്ങളുടെ ജന്മദിനം മാത്രമല്ല ഇന്ന്. നമ്മുടെ കുഞ്ഞ് നമ്മളെ കാണാൻ തീരുമാനിച്ച ദിവസം കൂടിയാണിന്ന്. ജന്മദിനത്തിൽ തന്നെ നിങ്ങളൊരു അച്ഛനാകുന്നു എന്നത് എനിക്ക് ഒരുപാട് സന്തോഷം തരുന്നു. എന്റെ ഓരോ ഹൃദയമിടിപ്പിലും ഈ യാത്രയിലെ ഓരോ നിമിഷത്തിലും നിങ്ങൾ എന്റെ ശക്തിയായിരുന്നു. നമ്മുടെ കുഞ്ഞിനെ നിങ്ങൾ കൈകളിൽ എടുക്കുന്നതു കാണാൻ കാത്തിരിക്കുകയാണ് ഞാൻ. ജീവിതം നമുക്ക് രണ്ടുപേർക്കും നൽകുന്ന ഏറ്റവും മികച്ച സമ്മാനമാണിത്. ജന്മദിനാശംസകൾ, എന്റെ പ്രിയതമനേ’ എന്നാണ് അർജുന് പിറന്നാൾ ആശംസകൾ നേർന്ന് ദുർഗ കുറിച്ചത്.

ADVERTISEMENT

2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനും വിവാഹിതരായത്.

ADVERTISEMENT
ADVERTISEMENT