‘ഞങ്ങൾക്ക് പിറന്നാൾ ആശംസകൾ, ഇനി മുതൽ ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം’: സന്തോഷം പങ്കുവച്ച് ദുർഗ കൃഷ്ണ
Mail This Article
കഴിഞ്ഞ ദിവസമാണ് നടിയും നർത്തകിയുമായ ദുർഗ കൃഷ്ണ അമ്മയായത്. ദുർഗയുടെ ജീവിതപങ്കാളിയും നിർമാതാവുമായ അർജുന്റെ പിറന്നാൾ ദിനത്തിലാണ് ആദ്യത്തെ കൺമണിയായി മകൾ ജനിച്ചതെന്നത് ഇരട്ടി സന്തോഷമായി. ഇപ്പോഴിതാ, കുഞ്ഞിനൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന തന്റെയും ഭർത്താവിന്റെയും ചിത്രങ്ങൾ ദുർഗ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ.
കുഞ്ഞിനെ ചേർത്തുപിടിച്ച് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടാണ് ദുർഗ ഭർത്താവിനൊപ്പം കേക്ക് മുറിച്ചത്. ‘ഞങ്ങൾക്ക് പിറന്നാൾ ആശംസകൾ. ഇനി മുതൽ ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം’ എന്നാണ് ദുർഗ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനും വിവാഹിതരായത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത ദുർഗ കൃഷ്ണ ആരാധകരെ അറിയിച്ചത്.