ADVERTISEMENT

പിറന്നാൾ ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയനടി സ്വാസിക വിജയ്. ഇന്നലെയായിരുന്നു സ്വാസികയുടെ പിറന്നാള്‍. നിരവധിയാളുകളാണ് താരത്തിന് ആശംസകളുമായെത്തിയത്.

‘നന്ദി, ഇന്ന് എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. പ്രപഞ്ചം എനിക്ക് നൽകിയ എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ് .ഏറ്റവും സ്നേഹമുള്ള മാതാപിതാക്കൾ, പങ്കാളി, കരുതലുള്ള സഹോദരങ്ങൾ, കസിൻസ്, യഥാർത്ഥ സുഹൃത്തുക്കൾ, സംതൃപ്തമായ ഒരു കരിയർ, മനോഹരമായ ഒരു കുടുംബം. ഈ ജന്മദിനം ഞാൻ എത്ര ഭാഗ്യവതിയാണെന്ന് എന്നെ ഓർമ്മിപ്പിച്ചു. എനിക്കുള്ള എല്ലാത്തിനും വരാനിരിക്കുന്ന എല്ലാത്തിനും നന്ദി’ എന്നാണ് തന്റെ ചില പുതിയ ചിത്രങ്ങൾക്കൊപ്പം സ്വാസിക കുറിച്ചത്.

ADVERTISEMENT

നിന്നോടൊപ്പമുളള ജീവിതം വെറും മനോഹരമല്ല അത് പൂര്‍ണ്ണമാണ്, ജന്മദിനാശംസകള്‍ എന്നായിരുന്നു സ്വാസികയുടെ ഭര്‍ത്താവ് പ്രേമിന്റെ പിറന്നാൾ ആശംസ. കഴിഞ്ഞ വര്‍ഷം ജനുവരിയിലാരുന്നു സ്വാസികയുടെയും പ്രേമിന്റെയും വിവാഹം. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.

ADVERTISEMENT
ADVERTISEMENT