Saturday 20 November 2021 01:17 PM IST : By സ്വന്തം ലേഖകൻ

‘‘നായികമാരും നായകന്മാരും അല്ല... വില്ലന്മാരാണ് ഇപ്പോൾ ഹീറോസ്’’, മംമ്ത മോഹൻദാസ്

Mamtha-cover-new

‘നായികമാരും നായകന്മാരുമല്ല, വില്ലന്മാരല്ലേ ഇപ്പോൾ ഹീറോസ്. ഒരേ ടൈപ്പ് റോളുകൾ എനിക്കു മടുത്തു തുടങ്ങിയിരുന്നു. അതുകൊണ്ടാണ് നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇഷ്ടപ്പെടുന്നത്. ഭ്രമത്തിലെ സിമി സർക്കാസ്റ്റിക് ടച്ചുള്ള കഥാപാത്രമാണ്. ഇതിൽനിന്ന് വ്യത്യസ്തമാണ് ലാൽബാഗിലെ സേറ. സാധുവായ ഒരു നഴ്സ്. സ്വയം പടുത്തുയർത്തിയ അവളുടെ ജീവിതത്തിലെ സംഭവവികാസങ്ങളാണ് ഈ സിനിമ. ഒരു സൈക്കോളജിക്കൽ ത്രില്ലർ. സംവിധായകൻ പ്രശാന്ത് മുരളിയോ‍ടൊപ്പമുള്ള എന്റെ രണ്ടാമത്തെ സിനിമയാണ് ലാൽബാഗ്. ’ മംമ്ത മോഹൻദാസ് വനിത ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കോമഡി / സീരിയസ്...

കോമഡി വഴങ്ങുന്ന നായിക എന്നത് ഒരു കോംപ്ലിമെന്റാണ്. കരയാനും ദേഷ്യത്തോടെ അഭിനയിക്കാനും അൽപം എളുപ്പമാണ്. ഒരാളെ ചിരിപ്പിക്കാനാണ് പാട്. ഞാൻ സീരിയസ് റോളുകൾ തേടിപ്പിടിക്കുന്നതല്ല. എല്ലാത്തരം റോളുകളും അഭിനയിക്കാൻ എനിക്കിഷ്ടമാണ്. അതാണല്ലോ ഒരു ആക്ടറുടെ വിജയം.

Mamtha-interview

ഒടിടി / തിയറ്റർ...

സിനിമകൾ വീട്ടിൽ ഇരുന്നു കാണാവുന്നതുണ്ട്, തിയറ്ററിൽപോയി കാണേണ്ടതുണ്ട്. ഇതൊരു അവസരമായി എടുക്കണം ഫിലിം മേക്കേഴ്സ്. മുമ്പ് സിനിമയുടെ കണ്ടന്റ് ആയിരുന്നു കണക്കിലെടുത്തിരുന്നത്. ഇപ്പോൾ ഏതു തരം പ്രേക്ഷകർ, എങ്ങനെയാണ് കാണാൻ പോവുക എന്നെല്ലാം ചിന്തിക്കാനുള്ള അവസരമാണ് ഒടിടി സംവിധാനം സൃഷ്ടിക്കുന്നത്. ഇവ പരസ്പര സഹകരണത്തോടെ നിൽക്കേണ്ടതാണെന്നാണ് എനിക്ക് തോന്നുന്നത്.

സ്വാതന്ത്ര്യം / വെല്ലുവിളി...

എല്ലാവരും ഇഷ്ടപ്പെടുന്നതല്ലേ സ്വതന്ത്രമായി നിൽക്കാൻ. ഞാനും തീർച്ചയായും ഇഷ്ടപ്പെടുന്നു. ഫ്രീഡം എന്നു പറയുമ്പോൾ... ഞാൻ ഒന്നിനോടും ഫൈറ്റ് ചെയ്യുന്നില്ല. എന്റെ ഫ്രീഡം എനിക്കിപ്പോഴേയുണ്ട്. നമുക്ക് സ്വാതന്ത്രമുള്ള ഒരു സാഹചര്യം സൃഷ്ടിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി...

Mamtha-lalbag

പ്രേക്ഷകരോട്...

രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം തിയറ്ററുകൾ വീണ്ടും തുറക്കുകയാണ്. കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് എന്റെ ലാൽബാഗ്. മോശം സംഭാഷണങ്ങളോ, ബോറിങ്ങോ ഉണ്ടാവില്ല.