Thursday 18 April 2019 03:39 PM IST

വിജയ് സേതുപതി മലയാളത്തിന്റെ സ്വന്തം ലാലേട്ടനു വേണ്ടി ഡബ് ചെയ്തിട്ടുണ്ട്. ആ കഥ ഇങ്ങനെ!

Roopa Thayabji

Sub Editor

lal-vijay-sethupathy

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തമിഴ് സൂപ്പർ നടൻ വിജയ് സേതുപതി മനസുതുറക്കുന്നു..

"നടനാകണമെന്നു മോഹം തുടങ്ങിയ ശേഷം സിനിമയിലേക്കെത്താൻ പല വഴികളും നോക്കി. ഡബ്ബിങ് ആണ് ആദ്യത്തേത്. പഴയ മലയാളം സിനിമകൾ തമിഴിലേക്ക് ഡബ് ചെയ്ത് ലോക്കൽ കേബിൾ ചാനലുകളിൽ കാണിക്കാറുണ്ട്. ആദ്യം ആൾക്കൂട്ടത്തിലെ ചിലരുടെ ശബ്ദമാണ് ചെയ്തത്. പിന്നെ, പ്രമോഷൻ കിട്ടി. ലാലേട്ടൻ അഭിനയിച്ച ‘വരവേൽപ്പ്’ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അതിന്റെ തമിഴ് പതിപ്പിൽ ലാലേട്ടനു ഡബ് ചെയ്തത് ഞാനാണ്.

ആ കാലത്ത് ഹോളിവുഡ് സിനിമകളൊന്നും കാണില്ലായിരുന്നു, ആ ഭാഷ എനിക്ക് മനസ്സിലാകില്ല. പഴയ തമിഴ്, മലയാളം സിനിമകളാണ് പതിവായി കാണുന്നത്. വടപളനിയിലെ വിഡിയോ ഷോപ്പിൽ നിന്ന് പതിവായി മലയാളം സിനിമകളെടുക്കുന്ന ആളായിരുന്നു ഞാൻ. ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’, ‘ഭാഗ്യദേവത’, ‘തന്മാത്ര’, ‘രാജമാണിക്യം’, ‘കറുത്ത പക്ഷികൾ’, ‘ഭ്രമരം’. അന്നു കണ്ട സിനിമകളുടെ പേരുകളെല്ലാം ഇപ്പോഴും ഓർമയുണ്ട്.’’ വിജയ് സേതുപതി പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം