Thursday 14 March 2019 12:48 PM IST : By സ്വന്തം ലേഖകൻ

‘എന്നാ ഒരു രസമാ...’! സോഷ്യൽ മീഡിയയിൽ ആഘോഷമായി ഐശ്വര്യയുടെ ക്യൂട്ട് ഭാവങ്ങള്‍: വിഡിയോ വൈറൽ

aiswarya

മലയാള സിനിമയുടെ ഭാഗ്യ നായികയാണിപ്പോൾ ഐശ്വര്യ ലക്ഷ്മി. തൊട്ടതെല്ലാം പൊന്നാക്കിയ യുവതാരം. കുട്ടിത്തം തുളുമ്പുന്ന ചിരിയും അഭിനയത്തിലെ അനായാസതയും ഐശ്വര്യയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി തുടർ ഹിറ്റുകളുമായി യാത്ര തുടരുന്ന ഐശ്വര്യയ്ക്കിപ്പോൾ കൈ നിറയേ അവസരങ്ങളാണ്. കാളിദാസ് ജയറാം നായകനാകുന്ന അർജന്റീന ഫാൻസ് കാട്ടൂർകടവാണ് താരത്തിന്റെ വരാനിരിക്കുന്ന റിലീസ്. ഇപ്പോൾ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയാകാനുള്ള തയാറെടുപ്പിലാണ് ഐശ്വര്യ.

ബ്രദേഴ്സ് ഡേയുടെ പൂജാ ചടങ്ങുകൾക്കിടയിലെ, ക്യൂട്ട് ഐശ്വര്യയുടെ ക്യൂട്ട് ഭാവങ്ങള്‍ കോർത്തിണക്കിയ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അജ്മല്‍ എന്ന ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. കുസൃതിയും നാണവും ചിരിയുമൊക്കെ ഇടകലർന്ന ഐശ്വര്യയുടെ മനോഹരമായ മാനറിസങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്.

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ഷാജോണിന്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. ഷാജോണ്‍ തന്നെയാണ് തിരക്കഥാകൃത്ത്. ഐശ്വര്യയ്ക്കൊപ്പം പ്രയാഗ മാര്‍ട്ടിനും ഐമയും ചിത്രത്തില്‍ നായികമാരാണ്.

ലാല്‍, മനോജ് കെ. ജയന്‍, ധര്‍മജന്‍, രമേശ് പിഷാരടി തുടങ്ങിയവരും താരനിരയിലുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് നിര്‍മ്മാണം.