Tuesday 19 October 2021 09:16 AM IST : By സ്വന്തം ലേഖകൻ

കറുപ്പിനഴക്....: സാരിയിൽ മനോഹരിയായി ഭാവന: ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് താരം

bhavana

സാരിയിൽ മനോഹരിയായി മലയാളത്തിന്റെ പ്രിയതാരം ഭാവന. കറുപ്പിൽ സ്വർണ നിറത്തിലുള്ള സീക്വൻസുകളുള്ള സാരി അണിഞ്ഞുള്ള തന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഇതിനോടകം ശ്രദ്ധേയമാണ്. ഈ സാരിയണിഞ്ഞുള്ള മനോഹരമായ ഒരു വിഡിയോയും ഭാവന പങ്കു വച്ചിട്ടുണ്ട്.

‍വിവാഹ ശേഷം മലയാള സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. തന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.