മലയാള സിനിമയെ ആദ്യമായി 50 കോടി ക്ലബിൽ എത്തിച്ച സിനിമയാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ’ദൃശ്യം’. സിനിമയുടെ രണ്ടാംഭാഗം വരുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ കറങ്ങി നടക്കുന്ന വാർത്തയ്‌ക്ക് വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് ജീത്തു ജോസഫ്. ദൃശ്യം 2 വിനെക്കുറിച്ചുള്ള ആലോചനകൾ സ്വപ്നങ്ങളിൽപ്പോലും ഇല്ല എന്നാണ് സംവിധായകൻ പറയുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് ജീത്തു ജോസഫ്.