Tuesday 10 November 2020 09:16 AM IST : By സ്വന്തം ലേഖകൻ

നാടൻ ലുക്കിൽ പ്രിയ താരദമ്പതികൾ! ചിത്രം ഏറ്റെടുത്ത് ആരാധകർ

dileep

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ദിലീപിന്റെയും കാവ്യാമാധവന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.

മുണ്ടും ഷർട്ടുമണിഞ്ഞ്, താടി വച്ച ലുക്കിലാണ് ദിലീപ്. ചുരിദാറണിഞ്ഞ്, മാസ്ക് വച്ച് നാടൻ ലുക്കിൽ ആണ് കാവ്യ.

വിവാഹശേഷം അഭിനയത്തിൽ നിന്നു വിട്ടുനിൽക്കുന്ന കാവ്യ പൊതു ചടങ്ങുകളിലും പരിപാടികളിലും പ്രത്യക്ഷപ്പെടുന്നത് കുറവാണ്. സമൂഹമാധ്യമങ്ങളിലും താരം സജീവമല്ല. പ്രിയതാരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

അടുത്തിടെ ദിലീപും കാവ്യയും ഒന്നിച്ചുള്ള പല പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.