Friday 15 March 2024 09:50 AM IST : By സ്വന്തം ലേഖകൻ

ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറുമായി വീണ്ടും ദിലീപ്: ‘പവി കെയർ ടേക്കർ’ ഏപ്രിൽ 26ന് തിയറ്ററുകളിൽ

dileep

ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറുമായി വീണ്ടും ദിലീപ്. ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ‘പവി കെയർ ടേക്കർ’ ഏപ്രിൽ 26ന് തിയറ്ററുകളിലെത്തും. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ. നായികമാരെ അവതരിപ്പിക്കുന്ന പോസ്റ്റർ എത്തി.

ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റെതാണ്. ഛായാഗ്രാഹകൻ - സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് - അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ -ദീപു ജോസഫ്, സംഗീതം - മിഥുൻ മുകുന്ദൻ.