Thursday 04 March 2021 08:59 AM IST : By സ്വന്തം ലേഖകൻ

വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം: സെറ്റിനു മുകളിൽ നിന്നു വീണ് ഫഹദിന് പരുക്ക്

fahad

പുതിയ ചിത്രം ‘മലയൻ കുഞ്ഞ്’ ന്റെ ചിത്രീകരണത്തിനിടെ സെറ്റിനു മുകളിൽ നിന്നു വീണ് നടൻ ഫഹദ് ഫാസിലിന് പരുക്ക്. വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫഹദിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചു നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് അറിയുന്നത്.

സംഭവത്തെ തുടർന്ന് ഷൂട്ടിങ്ങിന് ഇടവേള നൽകിയിരിക്കുകയാണ്. ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടാണ് രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്.

മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദിനെ നായകനാക്കി സജിമോന്‍ ഒരുക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് നിര്‍മാതാവ്.