Tuesday 14 November 2023 12:15 PM IST : By സ്വന്തം ലേഖകൻ

മേതിൽ ദേവികയുടെ ആദ്യ സിനിമ പൂർത്തിയായി; ബിജു മേനോന്റെ നായികയായി ‘കഥ ഇന്നുവരെ’

methil-devika-movie-packup-cover മേതിൽ ദേവിക Photo: Harikrishnan, മേതിൽ ദേവികയും ബിജു മേനോനും (Movie Still courtesy Manorama Online)

പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ ആദ്യ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ‘കഥ ഇന്നുവരെ’ എന്ന സിനിമയിൽ ബിജു മേനോന്റെ നയികയായാണ് മേതിൽ ദേവികയുടെ സിനിമ പ്രവേശം.

വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കഥ ഇന്നുവരെ’ ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന വലിയ സന്തോഷം വേണ്ടെന്ന് വച്ച് സിനിമയിലേക്ക് ഒരിക്കലും വരില്ല എന്ന് പ്രഖ്യാപിച്ചിരുന്നു മേതിൽ ദേവിക. പതിമൂന്നാം വയസ്സ് മുതൽ നിരവധി പ്രതിഭാധനന്മാരായ സംവിധായകരുടെ ക്ഷണം നിരസിച്ച താരമാണ് ഇപ്പോൾ വിഷ്ണു മോഹൻ ചിത്രത്തിലൂടെ സിനിമയിൽ തുടക്കമിടുന്നത്.

methil-devika-movie-packup-photo മേതിൽ ദേവിക Photo: Harikrishnan

അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ദീഖ്, രഞ്ജി പണിക്കർ, കോട്ടയം രമേഷ്, അപ്പുണ്ണി ശശി, കൃഷ്ണ പ്രസാദ്, തുടങ്ങിയ നീണ്ട താരനിരയുണ്ട് ഈ സിനിമയിൽ.

ജോമോൻ ടി. ജോണും ഷമീർ മുഹമ്മദും ചേർന്നുള്ള പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് നിർമാണം. ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരുടെ ഇമാജിൻ സിനിമാസും നിർമാണ പങ്കാളികൾ ആണ്.

ഛായാഗ്രഹണം ജോമോൻ ടി. ജോൺ. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം അശ്വിൻ ആര്യൻ. പ്രൊഡക്‌ഷൻ ഡിസൈനർ സുഭാഷ് കരുൺ, കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന്, പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, മേക്ക് അപ്പ് സുധി സുരേന്ദ്രൻ, പ്രോജക്ട് ഡിസൈനർ വിപിൻ കുമാർ, പിആർഓ എ.എസ്. ദിനേശ്, സൌണ്ട് ഡിസൈൻ ടോണി ബാബു, സ്റ്റിൽസ് അമൽ ജെയിംസ്, ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, പ്രൊമോഷൻസ് 10ജി മീഡിയ.