Thursday 16 November 2023 11:08 AM IST : By സ്വന്തം ലേഖകൻ

വീല്‍ ചെയറിലിരിക്കുന്ന ഉണ്ണി മുകുന്ദന്‍: ‘ജയ് ഗണേഷ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

jai-ganesh

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്‍ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. വീല്‍ ചെയറിലിരിക്കുന്ന ഉണ്ണി മുകുന്ദനാണ് ഫസ്റ്റ് ലുക്കില്‍. എന്താണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രം എന്ന് വ്യക്തമല്ല.

എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഛായാഗ്രഹണം – ചന്ദു സെല്‍വരാജ്. മഹിമ നമ്പ്യാര്‍ നായികയായി വേഷമിടുന്നു. നടി ജോമോള്‍ വക്കീല്‍ വേഷത്തില്‍ എത്തുന്നു. ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് നിര്‍മാണം.