Wednesday 15 November 2023 10:49 AM IST : By സ്വന്തം ലേഖകൻ

‘സാറിനെ കണ്ടാ അറിയാല്ലോ, ഒരു പാവമാന്ന്...’: ‘കാതൽ’ ട്രെയിലർ ശ്രദ്ധേയമാകുന്നു

kathal

മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു.

മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് നിർമാണം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും. നവംബര്‍ 23 നാണ് റിലീസ്. ഈ മാസം 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്ഐയിലും ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. 12 വർഷത്തിനു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. കാതലിന്റെ തിരക്കഥയെഴുതിയത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ.