Wednesday 22 November 2023 10:50 AM IST : By സ്വന്തം ലേഖകൻ

അറബ് രാജ്യങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായ ആശയം: ‘കാതൽ-ദ കോർ’ ഗൾഫ് രാജ്യങ്ങളിൽ വിലക്കി

kaathal

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ-ദ കോർ’ പ്രദർശിപ്പിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ചിത്രം മുന്നോട്ടുവെയ്ക്കുന്ന പ്രമേയമാണ് ഇതിന് കാരണം.

അറബ് രാജ്യങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായ ആശയമാണ് ചിത്രത്തിലുള്ളതെന്നാണ് വിലയിരുത്തൽ. ഖത്തർ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സെൻസർ ബോർഡുകളാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്. ഒമാൻ, ബഹറിൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സെൻസർ ബോർഡുകളും ചിത്രം പ്രദർശിപ്പിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല.

ജ്യോതിക നായികയാകുന്ന ചിത്രം ഈ മാസം 23നാണ് ഗൾഫിലെ തിയേറ്ററുകളിൽ കാതൽ റിലീസ് ചെയ്യേണ്ടിയിരുന്നത്. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ ചിത്രം ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കാൻ കഴിയില്ല.