Tuesday 31 October 2023 02:33 PM IST : By സ്വന്തം ലേഖകൻ

പൊതുവേദിയിൽ പ്രണയം വെളിപ്പെടുത്തി, തരിണിയെ പ്രപ്പോസ് ചെയ്ത് കാളിദാസ് ജയറാം: വിഡിയോ

kalidas

ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ മോഡൽ താരിണി കലിംഗരായരുമായുള്ള പ്രണയം വെളിപ്പെടുത്തി, തരിണിയെ പ്രപ്പോസ് ചെയ്ത് നടൻ കാളിദാസ് ജയറാം. പരിപാടിയുടെ പ്രമോ വിഡിയോ ഇതിനകം വൈറലാണ്. ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023 ലെ അവാര്‍ഡ് താരിണിക്കായിരുന്നു.

താരിണി അവാർഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാൻ കഴിയില്ലെന്നും പറയുന്ന അവതാരക കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുന്നു. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുമ്പോൾ, വിവാഹം കഴിക്കാൻ പോകു‌ന്നുവെന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടർന്നാണ് സൂര്യയുടെ ശബ്ദം അനുകരിച്ച് താരം താരിണിയെ പ്രപ്പോസ് ചെയ്തത്. താരിണി കലിംഗരായരെ കാളിദാസ് എടുത്തുയർന്ന രംഗവും പ്രമോ വിഡിയോയിൽ കാണാം.

കഴിഞ്ഞ വർഷമാണ് താരിണിയുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്. തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും താരിണി ഉണ്ടായിരുന്നു.

നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.