Monday 18 December 2023 11:52 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് മുപ്പത് ആയിട്ടില്ല, 13 ആയിട്ടേയുള്ളൂ’: പിറന്നാൾ ആഘോഷമാക്കി കാളിദാസ് ജയറാം

kalidas

മുപ്പതാം പിറന്നാൾ ആഘോഷമാക്കി യുവതാരം കാളിദാസ് ജയറാം. അടുത്ത സുഹൃത്തുക്കൾക്കൊപ്പമുള്ള തന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

സിനിമാ ക്ലാപ്പ് ബോർഡിന്റെ രൂപത്തിലുള്ള പിറന്നാൾ കേക്കിന്റെയും സമ്മാനമായി ലഭിച്ച, ചൂടുവെള്ളം ഒഴിക്കുമ്പോൾ തന്റെ മുഖം തെളിഞ്ഞു വരുന്നൊരു മഗിന്റെയും വിഡിയോസ് കാളിദാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എനിക്ക് മുപ്പത് ആയിട്ടില്ല, 13 ആയിട്ടേയുള്ളൂ’ എന്നാണ് ഒപ്പമുള്ള കുറിപ്പ്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന് ജൻമദിനാശംസകളുമായി എത്തുന്നത്.

ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് ജയറാം ‘എന്റെ വീട് അപ്പൂന്റെയും’ എന്ന ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയ പുരസ്‌കാരം നേടി. നായകനായ ശേഷം തമിഴിലും മലയാളത്തിലുമായി മികച്ച കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം.