Tuesday 31 October 2023 11:42 AM IST : By സ്വന്തം ലേഖകൻ

‘99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം...നിങ്ങളിൽ ചിലർ ദൈവത്തിന്റെ കോടതിയിൽ വിലപിക്കപ്പെടും’: മാധവിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

madhav-suresh

മാധ്യമപ്രവർത്തകയോട് നടൻ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയും കേസും ചർച്ചയാകവേ, താരത്തിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ച് കുറിപ്പുമായി മകൻ മാധവ് സുരേഷ്.

തന്നെ ചേർത്തുപിടിച്ച് അച്ഛൻ കവിളില്‍ കടിക്കുന്നൊരു ചിത്രമാണ് മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

‘99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം’ എന്നാണ് ചിത്രത്തിനൊപ്പം മാധവിന്റെ കുറിപ്പ്. ‘നിങ്ങളിൽ ചിലർ ദൈവത്തിന്റെ കോടതിയിൽ വിലപിക്കപ്പെടും’ എന്നും മാധവ് കുറിച്ചു.

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ, സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് മാധവിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയം.

സുരേഷ് ഗോപിയുടെ നാല് മക്കളിൽ ഇളയ ആളാണ് മാധവ്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിൽ അതിഥി വേഷത്തിലാണ് മാധവ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അണിയറയിലൊരുങ്ങുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലൂടെ നായകവേഷത്തിലെത്തുകയാണ് മാധവ്. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ‘ജെഎസ്കെ’ എന്ന ചിത്രത്തിലും മാധവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.