Monday 05 February 2024 10:54 AM IST : By സ്വന്തം ലേഖകൻ

എന്തൊക്കെയാണ് ‌ആ മനയ്ക്കൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്...‘ഭ്രമയുഗ’ത്തിലെ പുതിയ സ്റ്റിൽ പങ്കുവച്ച് മമ്മൂട്ടി

mammootty-new

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ‘ഭ്രമയുഗം’. ‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 15ന് തിയറ്ററുകളിലെത്തും.

ഇപ്പോഴിതാ, തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ പിക്ചർ ആയി ‘ഭ്രമയുഗ’ത്തിലെ ഒരു പുതിയ സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഭ്രമയുഗം പോസ്റ്ററുകളും ടീസറും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ്
ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാര്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ് സംഭാഷണമെഴുതുന്നത്.