Monday 29 April 2024 10:40 AM IST : By സ്വന്തം ലേഖകൻ

‘ഹാപ്പി ആനിവേഴ്സറി, എന്റെ പ്രണയമേ’: മുപ്പത്തിയാറാം വിവാഹവാർഷികം ആഘോഷമാക്കി മോഹൻലാലും സുചിത്രയും

mohanlal

മുപ്പത്തിയാറാം വിവാഹവാർഷികം ആഘോഷമാക്കി മലയാള സിനിമയുടെ സൂപ്പർതാരം മോഹൻലാലും ഭാര്യ സുചിത്രയും. തങ്ങൾ ഒന്നിച്ചുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ച്, പ്രിയപ്പെട്ട സുചിക്ക് ലാലേട്ടൻ ആശംസകൾ നേർന്നു. ‘ഹാപ്പി ആനിവേഴ്സറി, എന്റെ പ്രണയമേ! സ്നേഹവും സന്തോഷവും നിറഞ്ഞ ഒരുപാട് വർഷങ്ങൾക്കായി ആശംസകൾ’ എന്നാണ് താരം കുറിച്ചത്. മകൻ പ്രണവിനും അടുത്ത ബന്ധുക്കൾക്കുമൊപ്പം താരദമ്പതികൾ ചെറിയൊരു ആഘോഷം വീട്ടിൽ സംഘടിപ്പിച്ചു.

അതേ സമയം, ‘ബറോസ്’, ‘എമ്പുരാൻ’ എന്നിവയാണ് ലാലേട്ടന്റെ പുതിയ ചിത്രങ്ങൾ.