Friday 19 January 2024 10:13 AM IST : By സ്വന്തം ലേഖകൻ

ഒരുങ്ങിക്കോളൂ... ദൃശ്യ വിസ്മയത്തിന് സാക്ഷിയാകാൻ: ആവേശം ഇരട്ടിയാക്കി മലൈക്കോട്ടൈ വാലിബൻ ട്രെയിലർ

valiban

പ്രേക്ഷകരെ ആകാംക്ഷയുടെ പരകോടിയിലെത്തിച്ച് മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ട്രെയിലർ പുറത്തിറങ്ങി. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം ദൃശ്യ വിരുന്നാകുമെന്ന് ട്രെയിലറിലെ ഓരോ രംഗങ്ങളും ഉറപ്പുനൽകുന്നു.

കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മലൈക്കോട്ടൈ വാലിബൻ ജനുവരി 25നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.  

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. 'ചുരുളി'ക്കു ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.