Thursday 28 March 2024 03:25 PM IST : By സ്വന്തം ലേഖകൻ

നജീബ് പറഞ്ഞത് ഒരേയൊരു ആഗ്രഹം; ‘ആടുജീവിതം’ കാണാൻ ടി-ഷർട്ട് ധരിച്ചുകൊണ്ട് ‘നായകനും’ സുഹൃത്തുക്കളും എത്തും

najeeb

അഭ്രപാളിയിൽ ‘ആടുജീവിതം’ നിറയുന്നതു കാണാൻ ടി-ഷർട്ട് ധരിച്ചുകൊണ്ട് നജീബും സുഹൃത്തുക്കളും എത്തും. ആടുജീവിതം ടി-ഷർട്ട് ധരിച്ച നജീബിന്റെ ചിത്രം ബെന്യാമിൻ ആണ് പങ്കുവച്ചത്. ഒന്നും ആവശ്യപ്പെടാത്ത നജീബ് കഴിഞ്ഞ ദിവസം പറഞ്ഞ ഒരേ ഒരാഗ്രഹമാണ് സിനിമയുടെ റിലീസ് ദിവസം തനിക്കും സുഹൃത്തുക്കൾക്കും ധരിക്കാൻ ആടുജീവിതം ടി-ഷർട്ട് എത്തിക്കണമെന്നുള്ളത് എന്ന് ബെന്യാമിൻ കുറിച്ചു. 

കഴിഞ്ഞ ദിവസം ടി-ഷർട്ട് എത്തിച്ചുകൊടുക്കുകയും രാത്രി തന്നെ നജീബും സുഹൃത്തുക്കളും ടി-ഷർട്ട് ധരിച്ചുകൊണ്ടുള്ള ചിത്രം അയച്ചു കൊടുക്കുകയും ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം തിയറ്ററിൽ സിനിമ കാണാൻ എത്തുമ്പോൾ ധരിക്കാനാണ് ആടുജീവിതം എന്നെഴുതിയ ടി-ഷർട്ട് നജീബ് ചോദിച്ചു വാങ്ങിയത്.

‘‘അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്. പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു. പടത്തിന്റെ റിലീസ് ദിവസം ഇടാൻ ഞങ്ങൾക്ക് ഒരു സെറ്റ് ടി-ഷേർട്ട് വേണം. ഇന്നലെ അതെത്തിച്ചു. രാത്രി തന്നെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തു. ആ പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ഇന്ന് ഞങ്ങൾ ഒന്നിച്ച് സിനിമ കാണും. ലോകമെമ്പാടും ഏതാണ്ട് രണ്ടായിരത്തോളം സ്ക്രീനുകളിൽ സിനിമ എത്തുകയാണ്. നിങ്ങളുടെ കാഴ്ചയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.’’- ബെന്യാമിൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

Tags:
  • Movies