Thursday 18 April 2019 02:05 PM IST : By സ്വന്തം ലേഖകൻ

എൻ.എഫ് വർഗീസിന്റെ മകൾ നിർമാണ രംഗത്തേക്ക്! ‘എൻ.എഫ് വർഗീസ് പിക്ചേഴ്സ്’ പരിചയപ്പെടുത്തി മഞ്ജു

nf-new

നായകനൊത്ത വില്ലൻ വേഷങ്ങളിൽ മലയാള സിനിമ ഹൃദയത്തോടു ചേർത്ത അഭിനയ പ്രതിഭയായിരുന്നു എൻ.എഫ് വർഗീസ്. അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം സൃഷ്ടിച്ച ശൂന്യത ഇപ്പോഴും നിഴലിക്കുന്നുണ്ട്. ഇപ്പോഴിതാ എൻ.എഫ് വർഗീസിന് സ്നേഹാദരങ്ങൾ അർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മൂത്ത മകൾ സോഫിയ ആരംഭിച്ച സിനിമാ നിർമാണ കമ്പനിയാണ് എൻ.എഫ് വർഗീസ് പിക്ചേഴ്സ്.

മഞ്ജു വാരിയർ ആണ് ഈ വിവരം തന്റെ ഫെയ്സ്ബുക് പേജ് വഴി പ്രേക്ഷകരുമായി പങ്കു വച്ചത്. മലയാളത്തിലും തമിഴിലും കലാമൂല്യമുള്ള സിനിമകൾ നിർമിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ആദ്യ ചിത്രം മലയാളത്തിലായിരിക്കും. ആദ്യം നിർമിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തു വിടും.