Friday 14 August 2020 09:20 AM IST : By സ്വന്തം ലേഖകൻ

എന്റെ കോവിഡ് ടെസ്റ്റ് ഫലം പോസിറ്റീവ് ആയി! ആരോഗ്യം വീണ്ടെടുക്കുന്നതായി നിക്കി ഗൽറാണി: പോസ്റ്റ് വൈറൽ

nikki

തന്റെ കോവിഡ് 19 ടെസ്റ്റ് ഫലം പോസിറ്റീവ് ആയെന്നും ആരോഗ്യം വീണ്ടെടുക്കുകയാണെന്നും തെന്നിന്ത്യൻ നടി നിക്കി ഗൽറാണി. കഴിഞ്ഞ ആഴ്ചയാണ് തനിക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതെന്ന് താരം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ആഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചുവെന്നും ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പാതയിലാണെന്നും ഇപ്പോൾ ഭേദപ്പെട്ടു വരുന്നതായും ആരോഗ്യ പ്രവർത്തകർക്കും സർക്കാർ അധികൃതർക്കും നന്ദി പറഞ്ഞു കൊണ്ടുള്ള ട്വീറ്റിൽ താരം കുറിച്ചു. ഒപ്പം ഒരു സന്ദേശവും താരം പങ്കുവച്ചു.

തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു തനിക്കുണ്ടായിരുന്നതെന്നും മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ രോഗം വന്നേക്കുമോ എന്നു ഭയപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. അതിനാൽ ദയവായി മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പതിവായി കൈകഴുകുക, കൂടാതെ നിങ്ങൾ പുറത്തുപോകരുതെന്നും താരം സന്ദേശത്തില്‍ കുറിച്ചു.