Saturday 12 October 2019 02:22 PM IST : By സ്വന്തം ലേഖകൻ

അമ്മയോ മകനോ ‘സുന്ദരി’ ? പ്രിയപ്പെട്ടവളുടെയും മകന്റെയും ചിത്രം പങ്കുവച്ച് ആദിത്യൻ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ambili-new-2

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് അമ്പിളിദേവിയും ആദിത്യൻ ജയനും. ഇപ്പോൾ ആദ്യത്തെ കൺമണിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇവർ. അമ്പിളിയുടെ ഗർഭകാലത്തിന്റെ ഏഴാം മാസ ചടങ്ങുകളുടെ ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ആദിത്യൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. അമ്പിളി ദേവിയുടെ കുട്ടിക്കാല ചിത്രവും താരത്തിന്റെ മകൻ അപ്പുവിന്റെ പെൺവേഷത്തിലുള്ള ചിത്രവുമാണിവ. അമ്പിളിയും അപ്പുവും എന്ന ക്യാപ്ഷന്‍ ഉൾപ്പടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ക്യൂട്ട് ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയില്‍ വൈറലാണ്.

ambili-devi

ഗർഭിണിയായതിനാൽ അഭിനയത്തിൽ നിന്നു താൽക്കാലികമായി വിട്ടു നിൽക്കുകയാണ് അമ്പിളി. അടുത്തിടെ നിറവയറുമായി വേദിയിൽ നൃത്തം ചെയ്യുന്ന അമ്പിളിയുടെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു.