Wednesday 03 April 2019 05:08 PM IST : By സ്വന്തം ലേഖകൻ

ഞാനങ്ങനെ പറഞ്ഞിട്ടില്ല! ‘ചെറിയ’ ട്രോളുകൾക്ക് മറുപടിയുമായി പൃഥ്വി

lucifer-new

‘ലൂസിഫർ’ ഒരു ചെറിയ സിനിമയാണെന്ന് പൃഥ്വിരാജ് പറഞ്ഞെന്ന പേരിൽ ചിത്രം റിലീസായ ശേഷം ധാരാളം ട്രോളുകൾ വന്നിരുന്നു. ഏറെയും പൃഥ്വി തന്നെ കേന്ദ്രകഥാപാത്രമാകുന്ന രസികൻ സൃഷ്ടികള്‍. ‘ഇത്ര വലിയ ഒരു സിനിമ ഒരു ചെറിയ സിനിമയാണെന്നു പറയാൻ എങ്ങനെ മനസ്സ് വന്നു പൃഥ്വീ’ എന്നായിരുന്നു പലരുടെയും തമാശകലർത്തിയുള്ള ചോദ്യം. എന്നാൽ ‘ലൂസിഫർ’ ഒരു ചെറിയ സിനിമയാണെന്ന് താനെങ്ങും പറഞ്ഞിട്ടില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു.

ലൂസിഫർ ഒരു ചെറിയ സിനിമയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആ സിനിമയിൽ ഉള്ള കുറച്ച് കാര്യങ്ങൾ പറയാതിരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

താൻ നായകനായി, കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’യുടെ സെറ്റിൽ ലൂസിഫറിന്റെ വിജയമാഘോഷിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു താരം. ചിത്രം നേടുന്ന വിജയത്തിൽ സന്തോഷമറിയിച്ച താരം കേക്ക് മുറിച്ചാണ് സഹപ്രവർത്തകർക്കൊപ്പം വിജയം ആഘോഷിച്ചത്. ലൂസിഫറിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, ബ്രദേഴ്സ് ഡേയുടെ സംവിധായകൻ കലാഭവൻ ഷാജോൺ, ലിസ്റ്റിൽ സ്റ്റീഫൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കാളികളായി.