Saturday 21 May 2022 10:07 AM IST : By സ്വന്തം ലേഖകൻ

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്: വിഡിയോ ഏറ്റെടുത്ത് ആരാധകർ

mohanlal

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന്, പിറന്നാൾ സമ്മാനമായി ഒരു വിഡിയോ പങ്കുവച്ച് പൃഥ്വിരാജ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ‘ബ്രോഡാഡി’ എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വിഡിയോ.

62–ാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാല്‍. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന് പിറന്നാൾ ആശംസകൾ നേരുന്നത്.