Tuesday 07 May 2019 01:07 PM IST : By സ്വന്തം ലേഖകൻ

മോശമായ രീതിയിൽ തന്നെ സമീപിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്; തുറന്നു പറഞ്ഞ് സമീറ റെഡ്ഡി

sr

വാരണം ആയിരത്തിലെ മേഘ്നയെന്ന ഒറ്റ കഥാപാത്രം മതി സമീറ റെഡ്ഡിയെ ഹൃദയത്തോട് ചേർത്ത് നിർത്താൻ. ബോളിവുഡിലും കോളിവുഡിലും ഒരു പോലെ തിളങ്ങിയ ഈ തെന്നിന്ത്യൻ സുന്ദരി ജീവിതത്തിൽ ഇപ്പോൾ പക്കാ കുടുംബനായികയുടെ റോളിലാണ്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സമീറയും ഭർത്താവ് അക്ഷയ് വാർദെയും.

ഒരു ഓൺലൈൻ മാധ്യമത്തിന് സമീറ നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തുറന്ന ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. അഭിനയ ജീവിതത്തിനിടയിൽ മോശമായ രീതിയില്‍ തന്നെ സമീപിച്ച നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നാണ് സമീറയുടെ വാക്കുകൾ. ഗ്ലാമര്‍ വസ്തുക്കള്‍ എന്നതിലുപരിയായി സ്ത്രീകളെ കാണണം. എന്നാല്‍ മാറ്റം ഉണ്ടാകാന്‍ ഒത്തിരി സമയം എടുക്കുമെന്ന് അറിയാമെന്നും സമീറ പറഞ്ഞു.

സിനിമാ മേഖലയില്‍ എന്തുമാറ്റം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.ആദ്യപ്രസവത്തിന് പിന്നാലെ ശരീരം വണ്ണം വച്ചപ്പോള്‍ ഉണ്ടായ കളിയാക്കലുകളെക്കുറിച്ചും ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും സമീറ നേരത്തെ വെളിപ്പെടുത്തിയത് ശ്രദ്ധ നേടിയിരുന്നു.