Tuesday 12 January 2021 10:21 AM IST : By സ്വന്തം ലേഖകൻ

അവന്തികയ്ക്ക് കൂട്ടായി അനിയനെത്തി! മകൻ ജനിച്ച സന്തോഷം പങ്കുവച്ച് അപ്പാനി ശരത്

sarath

നടൻ അപ്പാനി ശരത്തിന്റെയും ഭാര്യ രേഷ്മയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥിയായി മകൻ എത്തി. തങ്ങൾക്ക് രണ്ടാമതൊരു കുഞ്ഞു കൂടി പിറന്ന സന്തോഷം ശരത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അവന്തിക ആണ് ദമ്പതികളുടെ മൂത്ത മകൾ. അടുത്തിടെ ഭാര്യയ്ക്കും മകൾക്കുമൊപ്പം നിൽക്കുന്ന തന്റെ മനോഹരമായ ചിത്രം പോസ്റ്റ് ചെയ്ത് രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നതിന്റെ സന്തോഷം താരം പങ്കുവച്ചിരുന്നു.