ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി എസ് എന്‍ സ്വാമി സംവിധാനം ചെയ്യുന്ന ‘സീക്രെട്ട്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് ചിത്രം നിർമിക്കുന്നത്.
അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രഞ്ജി പണിക്കർ, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. കഥയും തിരക്കഥയും – എസ് എന്‍ സ്വാമി. ജേക്സ് ബിജോയിയാണ് സംഗീത സംവിധാനം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.