തൊണ്ണൂറുകളിൽ മലയാള സിനിമയിലെ തിരക്കുള്ള നായികയായിരുന്നു സുചിത്ര. വിവാഹ ശേഷം സിനിമ വിട്ട് അമേരിക്കയിൽ താമസമാക്കിയ താരം സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, സുചിത്രയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുചിത്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
നിരവധിയാളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്.