Saturday 09 March 2024 11:52 AM IST : By സ്വന്തം ലേഖകൻ

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’: പോസ്റ്ററുകളിൽ മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങളിലെ ലുക്ക്

hridayahariya

രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ എത്തി.

രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. പോസ്റ്ററുകളിൽ മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങളിലെ ലുക്കിലാണ് സുരേശനേയും സുമലതയെയും അവതരിപ്പിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത്ത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.