Saturday 23 March 2019 10:47 AM IST : By സ്വന്തം ലേഖകൻ

നാലാം ക്ലാസുകാരിയെ വല്ലാതെ വേദനിപ്പിച്ച ആ കാഴ്ച; ‘തുള്ളി’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു!

thulli-sf

മെഹ്റിൻ ഷെബീർ എന്ന നാലാം ക്ലാസുകാരിയെ വല്ലാതെ വേദനിപ്പിച്ച ആ കാഴ്ച ഇന്ന് അവളൊരു ഹ്രസ്വ ചിത്രമാക്കി. സ്കൂൾ കുട്ടിയുടെ ആ ചെറിയ ചിന്തയ്ക്ക് വീട്ടുകാർ പൂർണ്ണ പിന്തുണ നൽകിയതോടെ ഈ ജലദിനത്തിൽ അവളുടെ മോഹം സാക്ഷാത്കരിച്ചു. ‘തുള്ളി’ എന്ന ഹ്രസ്വ ചിത്രം ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാവുകയാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രം ജല സംരക്ഷണത്തിന്റെ പ്രാധാന്യമാണ് പങ്കുവയ്ക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും ഈ നാലാം ക്ലാസുകാരിയാണ്. ഹ്രസ്വ ചിത്രം കാണാം;