Monday 15 February 2021 10:03 AM IST : By സ്വന്തം ലേഖകൻ

മനോഹരിയായ ഒരു രാജകുമാരിയെപ്പോലെ അവൾ...! മീനാക്ഷിയെ ഒരുക്കിയതിന്റെ സന്തോഷം പങ്കുവച്ച് ഉണ്ണി: ചിത്രങ്ങൾ

meenakshi

നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകൾക്ക് വേണ്ടി നടൻ ദിലീപിന്റെ മകൾ മീനാക്ഷിയെ ഒരുക്കിയതിന്റെ സന്തോഷം പങ്കുവച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്.

മനോഹരമായ ഒരു കുറിപ്പോടെയാണ് മീനാക്ഷിക്കൊപ്പമുള്ള തന്റെ ചിത്രങ്ങളും മീനാക്ഷിയുടെ ചിത്രങ്ങളും ഉണ്ണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ആയിഷയുടെ വിവാഹ വിരുന്ന്.