Saturday 18 January 2020 12:57 PM IST : By സ്വന്തം ലേഖകൻ

‘ഉയരെ’യിലെ പാർവതിയോ, ‘ലൂസിഫറി’ലെ മഞ്ജുവോ? അതോ മറ്റൊരാളോ ?

vfa-2

‘വനിത ഫിലിം അവാർഡ്സ് 2020’ ൽ പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരസ്കാരങ്ങളിൽ ഒന്ന് മികച്ച നടി ആര് എന്നതാണ്. ഇക്കുറിയും കടുത്ത മത്സരമാണ് ഈ വിഭാഗത്തിൽ. മഞ്ജു വാരിയർ, പാർവതി തിരുവോത്ത് എന്നിവർക്കൊപ്പം റിമ കല്ലിങ്കൽ, രജിഷ വിജയൻ, നിമിഷ സജയൻ തുടങ്ങിയവരും വോട്ടിങ്ങിന്റെ മുൻനിരയിലുണ്ട്. ഇവരിൽ നിന്ന് പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന നായികയെയാണ് ആരാധക ലോകം കാത്തിരിക്കുന്നത്.

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചലച്ചിത്ര പുരസ്കാരമാണ് ‘വനിത’യുടെത്. ഓരോ വിഭാഗത്തിലും, പോയ വർഷത്തെ മികച്ചവരെ തിരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷകർക്ക് തന്നെയായത് അതിന്റെ ആവേശം ഇരട്ടിയാകുന്നു. ഓരോ വിഭാഗത്തിലേക്കുമുള്ള മികച്ചവരെ തിരഞ്ഞെടുക്കാൻ ഇക്കുറിയും വോട്ടിങ്ങില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.

2019 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളിൽ നിന്നു മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, ജനപ്രിയ നടൻ, മികച്ച നടി, ജനപ്രിയ നടി, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച ഹാസ്യനടൻ, മികച്ച വില്ലൻ, മികച്ച താരജോടി, മികച്ച പുതുമുഖ സംവിധായകൻ, മികച്ച പുതുമുഖ നടൻ, മികച്ച പുതുമുഖനടി, സ്പെഷൽ പെർഫോമൻസ് അവാർഡ് (നടൻ), സ്പെഷൽ പെർഫോമൻസ് അവാർഡ് (നടി), മികച്ച സംഗീത സംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക, മികച്ച ഗാനരചയിതാവ്, മികച്ച നൃത്തസംവിധായകൻ, മികച്ച ക്യാമറാമാൻ, മികച്ച തിരക്കഥാകൃത്ത് എന്നിവരെ തിരഞ്ഞെടുക്കുക. വനിത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി നൽകുന്നതാണ്. വ്യക്തിയുടെ മുൻവർഷങ്ങളിലെ നേട്ടങ്ങളും സേവനങ്ങളും പരിഗണിക്കാവുന്നതാണ്.

∙ ഒാരോ വിഭാഗത്തിലും ഏറ്റവും മികച്ചത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നത് അതതിന്റെ കോളത്തിൽ പൂരിപ്പിക്കുക.

∙ ഒാരോ കോളത്തിൽ ഒന്നിലധികം പേരുകൾ രേഖപ്പെടുത്തിയാൽ അസാധുവാകും

∙ നിങ്ങളുടെ പേരും വിലാസവും ഫോൺനമ്പറും കൃത്യമായി രേഖപ്പെടുത്തണം.

∙ ഒാരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടിയവരെ കംപ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയാണ് അവാര്‍ഡ് നിശ്ചയിക്കുക.

∙ മികച്ച സിനിമ, ജനപ്രിയ സിനിമ എന്നിവയ്ക്കുള്ള അവാര്‍‍ഡ് സിനിമയുെട നിർമാതാവിനും സംവിധായകനും നൽകുന്നതാണ്.

∙ അവാർഡ് സംബന്ധിച്ച അന്തിമ തീരുമാനം എം.എം .പബ്ലിക്കേഷനിൽ നിക്ഷിപ്തമായിരിക്കും.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും വോട്ട് ചെയ്യാം