നടൻ ഫഹദ് ഫാസിലിന്റെ മൊബൈൽ ഫോണാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. കഴിഞ്ഞ ദിവസം നസ്‌ലെൻ നായകനാവുന്ന പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’ന്റെ പൂജ ചടങ്ങുകൾക്ക് എത്തിയ ഫഹദ് കീപാഡ് ഫോൺ ഉപയോഗിക്കുന്നതിന്റെയും കോൾ ചെയ്യുന്നതിന്റെയും ചിത്രങ്ങൾ വൈറലായതോടെയാണ് ഈ ഫോൺ ഏതാണെന്ന ചർച്ചകൾ തുടങ്ങിയത്.
കോടികള്‍ പ്രതിഫലം വാങ്ങുന്ന നടൻ ആയിട്ടും ഫഹദ് വെറുമൊരു കീപാഡ് ഫോൺ ആണോ ഉപയോഗിക്കുന്നതെന്നായിരുന്നു ആരാധകരുടെ അത്ഭുതം. എന്നാൽ ആ ഫോൺ ഏതാണെന്ന് വിദഗ്ധർ വിശദീകരിച്ചതോടെ എല്ലാവരും ഞെട്ടി. ആഗോള ബ്രാൻഡ് ആയ വെർടുവിന്റെ ഫോണാണിത്.
വെർടുവും ഫെരാരിയും ചേർന്ന് പുറത്തിറക്കിയ Vertu Ascent ബ്ലാക്ക് ആണ് ഈ ഫോണെന്നും ചിലർ കണ്ടെത്തുന്നു. ഇന്ത്യൻ രൂപ ഏകദേശം ഒരു ലക്ഷം രൂപയോളം വിലവരുന്ന ഫോണിന് ചില സൈറ്റുകളിൽ 1199 ഡോളറാണ് വില. അതേസമയം, അത് ഫെറാറി അല്ല റെട്രോ ക്ലാസിക് ആണെന്നും ചിലർ പറയുന്നു. ഇതിനു ഏഴ് ലക്ഷത്തിനു മുകളിൽ ആണ് വില. ഒരു ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ വില വരുന്ന മോഡലുകൾ വെർടുവിനുണ്ട്.