‘ഒടിഞ്ഞ കാലുമായി അവിശ്വസനീയമായ ഒരു ആക്‌ഷൻ രംഗമാണ് ജോജു പൂർത്തിയാക്കിയത്’: ആശംസകൾ നേർന്ന് രവി കെ. ചന്ദ്രൻ
Mail This Article
×
നടൻ ജോജു ജോർജിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ. ചന്ദ്രൻ. കമല്‍ഹാസനൊപ്പം ജോജു നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ്രവി കെ. ചന്ദ്രന്റെ ആശംസക്കുറിപ്പ്.
‘തഗ് ലൈഫ്’ എന്ന സിനിമയിൽ കമൽഹാസനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഈ സിനിമയിൽ നിന്നുള്ള ലൊക്കേഷൻ ചിത്രമാണ് രവി കെ. ചന്ദ്രൻ പങ്കുവച്ചത്. അദ്ദേഹം തന്നെയായിരുന്നു ഈ സിനിമയുടെ ഛായാഗ്രഹണവും.
‘സിനിമയോടുള്ള ആത്മാർഥമായ സമർപ്പണവും സ്നേഹവുമുള്ള രണ്ട് വലിയ വ്യക്തികൾ. ഒടിഞ്ഞ കാലുമായി അവിശ്വസനീയമായ ഒരു ആക്‌ഷൻ രംഗമാണ് ജോജു പൂർത്തിയാക്കിയത്. പ്രിയപ്പെട്ട ജോജുവിന് ജന്മദിനാശംസകൾ’.– എന്നാണ് അദ്ദേഹം കുറിച്ചത്.
ജോജു തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലും സജീവമാണ്.