ADVERTISEMENT

മമ്മൂട്ടി, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’ ന്റെ സെൻസറിങ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഈ വിശേഷം അറിയിച്ച് മമ്മൂട്ടി പങ്കുവച്ച ചിത്രത്തിന്റെ പുതിയ പോസ്റ്റർ വൈറലാണ്. ചിത്രം ഉടൻ തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ.കെ.ജോസും ചേർന്നാണ് ‘കളങ്കാവലി’ന്റെ തിരക്കഥ തയാറാക്കിയത്.

ADVERTISEMENT

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ.

ADVERTISEMENT
ADVERTISEMENT